സാഹചര്യവും സന്ദര്‍ഭവും നോക്കാതെ സെല്‍ഫി ചോദിക്കുന്നതും വീഡിയോ എടുക്കുന്നതിലും അസ്വസ്ഥത തോന്നാറുണ്ടെന്ന് പല താരങ്ങളും പറഞ്ഞിരുന്നു. താരങ്ങളാണെങ്കിലും ഞങ്ങളും മനുഷ്യരാണെന്നും വികാരവും വിചാരവുമൊക്കെയുള്ളവരാണെന്ന് പറഞ്ഞവരുമുണ്ട്. മുന്‍പൊരിക്കല്‍ സെല്‍ഫി ചോദിച്ചപ്പോള്‍ ഞാന്‍ ഒന്ന് ശ്വാസം വിടട്ടെ എന്നാണ് മറുപടി തന്നതെന്നും ഇന്ദ്രന്‍സേട്ടനെയൊക്കെ കണ്ടുപഠിക്കണമെന്നുമായിരുന്നു ഒരാള്‍ ലക്ഷ്മി പ്രിയയോട് പറഞ്ഞത്.